Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget Session

ബജറ്റ് സമ്മേളനം: രാജ്യസഭയിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും, പ്രതിഷേധത്തിന് പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം തുടരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

‌ബുധനാഴ്ച ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസം​ഗം നടന്നില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് പ്രസം​ഗിക്കാൻ അവസരം നിഷേധിച്ചതിനാൽ പ്രധാനമന്ത്രിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

അതേസമയം, പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്‍റ് കവാടത്തിൽ ധർണ തുടരുകയാണ്.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധം ബുധനാഴ്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ ഇ​​​​രി​​​​പ്പി​​​​ടം വ​​​​രെ​​​​യെ​​​​ത്തി. മോ​​​​ദി പ്ര​​​​സം​​​​ഗി​​​​ക്കാ​​​​നെ​​​​ത്തി​​​​യാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖം മ​​​​റ​​​​യ്ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് വ​​​​നി​​​​താ എം​​​​പി​​​​മാ​​​​ർ ബാ​​​​ന​​​​റു​​​​മാ​​​​യി അ​​​​ണി​​​​നി​​​​ര​​​​ന്ന​​​​ത്. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​ഭ​​​​യി​​​​ലേ​​​​ക്കെ​​​​ത്തി​​​​യി​​​​ല്ല. വ​​​​നി​​​​താ എം​​​​പി​​​​മാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത് ഗു​​​​രു​​​​ത​​​​ര സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

National

വൈദ്യുതി ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ രം​​​ഗ​​​ത്തു വ​​​ൻ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രു​​​ന്ന വൈ​​​ദ്യു​​​തി ഭേ​​​ദ​​​ഗ​​​തി ബി​​​ൽ വ​​​രു​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ (ഡി​​​സ്കോം) ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ ചെ​​​ല​​​വ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​വ എ​​​ന്ന ആ​​​ശ​​​യ​​​മു​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ബി​​​ല്ല് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര വൈ​​​ദ്യു​​​തി മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ​​​ത്തി​​​ൽ മ​​​ത്സ​​​രം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തും സാ​​​ന്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്കം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തും പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ബി​​​ല്ല് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വൈ​​​ദ്യു​​​തി​​​ച്ചെ​​​ല​​​വു​​​ക​​​ൾ കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്രം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ രം​​​ഗ​​​ത്ത് പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കു​​​ത്ത​​​കാ​​​വ​​​കാ​​​ശം വൈ​​​ദ്യു​​​തിവി​​​ത​​​ര​​​ണ​​​ത്തി​​​ൽ മ​​​ത്സ​​​രം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്ന​​​താ​​​ണ് ബി​​​ല്ലി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​രി​​​ഷ്കാ​​​രം. ഒ​​​രേ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല ഉ​​​പ​​​യോ​​​ഗി​​​ച്ചു വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഒ​​​രേ​​​യി​​​ട​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ബി​​​ല്ല് അ​​​വ​​​സ​​​രം തു​​​റ​​​ന്നി​​​ടു​​​ന്നു​​​ണ്ട്. മൊ​​​ബൈ​​​ൽ സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ മാ​​​റു​​​ന്ന​​​തു​​​പോ​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു മെ​​​ച്ച​​​പ്പെ​​​ട്ട ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും വി​​​ല​​​യും വി​​​ല​​​യി​​​രു​​​ത്തി ത​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റം.

കേ​​​ര​​​ളം പോ​​​ലെ കെ​​​എ​​​സ്ഇ​​​ബി എ​​​ന്ന ഏ​​​ക വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ​​​ക്ക​​​ന്പ​​​നി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​ന്നി​​​ല​​​ധി​​​കം ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ മാ​​​റ്റം. എ​​​ന്നാ​​​ൽ മ​​​ത്സ​​​രാ​​​ധി​​​ഷ്ഠി​​​ത വി​​​പ​​​ണി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ൽ പി​​​ൻ​​​വാ​​​തി​​​ൽ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നും ഇ​​​തി​​​ലൂ​​​ടെ പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രു​​​മെ​​​ന്നും വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്.

വി​​​ക​​​സി​​​ത​​​രാ​​​ജ്യ​​​ങ്ങ​​​ളേ​​​ക്കാ​​​ൾ വ്യ​​​വ​​​സാ​​​യ വൈ​​​ദ്യു​​​തി തീ​​​രു​​​വ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ക്ര​​​മേ​​​ണ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ കേ​​​ന്ദ്രം ബി​​​ല്ലി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ഉ​​​ത്പാ​​​ദ​​​ന വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​യും റെ​​​യി​​​ൽ​​​വേ​​​യെ​​​യും മെ​​​ട്രോ റെ​​​യി​​​ലി​​​നെ​​​യും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് കേ​​​ന്ദ്രം ഒ​​​ഴി​​​വാ​​​ക്കും.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​മു​​​ൾ​​​പ്പെ​​​ടെ സ​​​ബ്സി​​​ഡി​​​ക​​​ൾ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ന​​​ൽ​​​കാ​​​നു​​​ദ്ദേ​​​ശി​​​ച്ച് സാ​​​മൂ​​​ഹി​​​ക​​​സ​​​മ​​​ത്വം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ചു​​​മ​​​ത്തു​​​ന്ന​​​തെ​​​ങ്കി​​​ലും ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ക്രോ​​​സ് സ​​​ബ്സി​​​ഡി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന സ​​​ബ്സി​​​ഡി തു​​​ട​​​രു​​​മെ​​​ന്ന് കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​ബ്സി​​​ഡി​​​ക​​​ളു​​​ടെ ഭാ​​​രം പൂ​​​ർ​​​ണ​​​മാ​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ൽ ചു​​​മ​​​ത്തു​​​ന്ന​​​താ​​​ണ് ബി​​​ല്ലി​​​ലെ ഈ ​​​വ്യ​​​വ​​​സ്ഥ​​​യെ​​​ന്ന് പ​​​ക്ഷേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ട്.

വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക്കാ​​​രു​​​ടെ ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ നി​​​ക​​​ത്താ​​​ൻ ചെ​​​ല​​​വ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന തീ​​​രു​​​വ എ​​​ന്ന ആ​​​ശ​​​യ​​​വും ബി​​​ല്ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​രു​​​വ​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സ്വ​​​മേ​​​ധ​​​യാ തീ​​​രു​​​വ നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ നി​​​യ​​​മം അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

പു​​​തി​​​യ തീ​​​രു​​​വ അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന​​​തി​​​നാ​​​ൽ വി​​​ത​​​ര​​​ണ​​​രം​​​ഗ​​​ത്ത് ഓ​​​രോ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലു​​​മു​​​ണ്ടാ​​​കു​​​ന്ന വ​​​ലി​​​യ ന​​​ഷ്‌​​​ട​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് കേ​​​ന്ദ്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

National

പാർലമെന്‍റ് സമ്മേളനം 28 മുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം 28 മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി 13 വ​​​രെ​​​യും ര​​​ണ്ടാം ഘ​​​ട്ടം മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു വ​​​രെ​​​യും ന​​​ട​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ഞാ​​​യ​​​റാ​​​ഴ്ച ദി​​​വ​​​സ​​​മാ​​​യ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 11ന് ​​​കേ​​​ന്ദ്ര ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഇ​​​ത്ത​​​വ​​​ണ​​​യു​​​ണ്ട്. ഇ​​​ക്കാ​​​ര്യം ദീ​​​പി​​​ക ഇ​​​ന്ന​​​ലെ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​രു​​​ന്നു.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ചേ​​​ർ​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യാ​​​ണ് (സി​​​സി​​​പി​​​എ) പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നും തീ​​​യ​​​തി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യാ​​​കും പി​​​ന്നീ​​​ട് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​കൂ​​​ട്ടു​​​ക.

ലോ​​​ക്സ​​​ഭ​​​യു​​​ടെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് രാ​​​ഷ്‌​​ട്ര​​​പ​​​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു​​​വി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തോ​​​ടെ​​​യാ​​​കും 28ന് ​​​തുടക്കമാകുക. മൂ​​​ന്നാം ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം കൂ​​​ടി​​​യാ​​​കും ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഷ്‌​​ട്ര​​​പ​​​തി ന​​​ട​​​ത്തു​​​ക. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സ്ഥി​​​തി​​​യു​​​ടെ അ​​​വ​​​ലോ​​​ക​​​ന​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട് തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​യ 29ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ​​​യ്ക്കും.

അ​​​വ​​​ധി ദി​​​വ​​​സ​​​മാ​​​ണെ​​​ങ്കി​​​ലും 2017 മു​​​ത​​​ലു​​​ള്ള കീ​​​ഴ്‌വഴക്കം പാ​​​ലി​​​ച്ച് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ 2026-27 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പൊ​​​തു​​​ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മു​​​ന്പോ, പി​​​ന്നീ​​​ടോ ഞാ​​​യാ​​​റാ​​​ഴ്ച ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. മു​​​ന്പു മൂ​​​ന്നു ത​​​വ​​​ണ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റ് ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ധ​​​ന​​​മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഒ​​​ന്പ​​​താ​​​മ​​​ത്തെ കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റാ​​​കും ഈ ​​​വ​​​ർ​​​ഷം നി​​​ർ​​​മ​​​ല അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. ഒ​​​ന്പ​​​തു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡി​​​നൊ​​​പ്പ​​​മാ​​​കു​​​മി​​​ത്. പ​​​ത്തു ബ​​​ജ​​​റ്റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി​​​യു​​​ടെ പേ​​​രി​​​ലാ​​​ണു റി​​​ക്കാ​​​ർ​​​ഡ്. പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി എ​​​ട്ടു ത​​​വ​​​ണ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Up